ഹര്‍ത്താല്‍ ..

ഹാവൂ അങ്ങനെ സമാധാനം ആയി. എൽ.ഡി.എഫും. യു.ഡി.എഫും ബി .ജെ . പിയും  കേരള കോണ്‍ഗ്രസ്സും  തുടങ്ങി എല്ലാരും അവരുടെ മൂര്‍ച്ചയുള്ള ആയുധം പ്രയോഗിക്കുന്നു  ; ഹര്‍ത്താല്‍ ..
2 ദിവസം കൊണ്ട്  5  ജില്ലയില്‍ ഹര്‍ത്താല്‍ .. ഇനി ആരും പേടികണ്ട അടുത്ത ദിവസം തന്നെ  ഇവിടെ ഡാം പൊങ്ങിവരും  ( പറ്റുമെങ്കില്‍ 14  ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ നമുക്ക് പറയാം ; എങ്കില്‍ ഒരുപക്ഷെ വളരെ പെട്ടന്ന് ഡാം  പൊങ്ങി വന്നാലോ )

കാള പെറ്റു എന്ന് കേള്‍കുമ്പോ കയര്‍ എടുക്കുന്ന പോലെ ആയി പോയി ഇത് ..സന്ദര്‍ഭവും സാഹചര്യവും നോകാതെ
ആണോ ഇവര്‍ ഹര്‍ത്താല്‍ പ്രഖ്യാപികുന്നത് .ഇവര്‍ക്ക് ഈ ഒരു  സമരം അല്ലാതെ വേറെ ഒരു സമര മുറയും അറിയില്ലേ ...ഇവര്‍ക്ക് എന്താ വല്ല നേര്‍ച്ചയും ഉണ്ടോ വര്ഷം ഇത്ര ഹര്‍ത്താല്‍ നടത്താം എന്ന്. ഇനി ഓരോ ഹര്‍ത്താലിനും ഇവര്‍ക്ക് വല്ല സമ്മാനവും കിട്ടുന്നുണ്ടോ ..

 ഡാം പൊട്ടി മരിക്കാന്‍ പോകുന്ന  ഞങ്ങളുടെ നെഞ്ഞിലേക്ക് തന്നെ ഹര്‍ത്താലും ബന്ദും കൊണ്ട് വെച്ചിട്ട്  നിങ്ങള്‍ എന്താണ് നേടുന്നത് . പറ്റുമെങ്കില്‍.... നിങ്ങള്‍ക്ക് ചങ്കുറപ്പ് ഉണ്ടെങ്കില്‍ അങ്ങ് തമിഴ് നാട്ടില്‍ ഒരു ഹര്‍ത്താല്‍ വെക്ക്. അല്ലെങ്കില്‍  കേരളത്തില്‍ നിന്നും പോയ പത്തിരുപത് എംപി മാരും  അതില്‍ കുറെ മന്ത്രിമാരും  ഇല്ലേ അവരെ കൊണ്ട്  വല്ലതും നടക്കുമോ എന്ന്  നോക്ക് .

 അതൊന്നും പറ്റിലെങ്കില്‍ വേണ്ട .
മരണം ഡാമിന്റെ രൂപത്തില്‍ കണ്ണിന്റെ മുന്നില്‍ നില്‍കുന്നത് കണ്ടിട്ടും രോഷം ഉള്ളില്‍ അടക്കി  പിടിച്ചു  ക്ഷമയോടെ നല്ലതിന് വേണ്ടി കാത്തിരിക്കുന്ന ഈ ജനതക് ; ലക്‌ഷ്യം കാണും വരെ തല കുനിക്കാത്ത നട്ടെല്ലുള്ള ഒരു നേതൃത്വം നല്കാന്‍ പറ്റുമോ ?; ആരുടെയും അനുമതി കാത്തു നില്‍കാതെ നമ്മുടെ സ്ഥലതു നമ്മുക്ക്  ഒരു ഡാം നിര്‍മ്മികാം

അതൊക്കെ ഇത്തിരി പാടുള്ള ജോലി അല്ലെ ; വേണെമെങ്കില്‍ ഓരോ 5 മിനുട്ട് കൂടുമ്പോളും ഓരോ പത്ര കുറിപ്പ് ഇറക്കാം ..അതും ശീതികരിച്ച മുറിയില്‍ ഇരുന്നു കൊണ്ട് . അതും പോരെങ്കില്‍ എല്ലില്ലാത്ത നാക് കൊണ്ട് "പരിഹാര  ശ്രമം തുടങ്ങി " , "പുതിയ അണക്കെട്ട് ഉറപ്പാകും" ," വേണമെങ്കില്‍ തോട് വെട്ടാം" ," ഞാന്‍ ഉപവാസം ഇരിക്കാം " എന്നോകെ  റിലേ പോലെ പറയാം അല്ലെ ...??


ഏത് അടിയന്തരവാസ്ഥയും നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതായി ഇടുക്കി ജില്ലാ കലക്ടര്‍  പറഞ്ഞത്രെ. പാവം  കലക്ടര്‍; ഒരുക്കങ്ങള്‍ നടത്താന്‍ കലക്ടറം  കളക്ടറേറ്റ്  ഉണ്ടായിട്ടുവേണ്ടേ അവിടെ ?

തമിഴന്‍ എന്നോ സര്‍ദാര്‍ജി എന്നോ തെലുങ്കന്‍ എന്നോ വിവേചനം കാണിക്കാത്ത ഒരു സമൂഹത്തിന്റെ സംസാകാരത്തെ നിങ്ങള്‍ മാറ്റരുത് .ഇനിയും നിങ്ങള്‍ ഇതുപോലെ ഉറക്കം നടിക്കുക  ആണെങ്കില്‍ ; കേരളത്തിലെ 75 % അധികം വരുന്ന  രാഷ്ട്രീയത്തിലെ കള്ള കളികള്‍  തൊട്ടു തീണ്ടിയിട്ടില്ലാത്ത രാഷ്ട്രത്തെ സ്നേഹിക്കുന്ന  ക്ഷമയുടെ നെല്ലിപലക കണ്ടു നില്‍കുന്ന ഒരു ജനതയുടെ നിലകാത്ത  രോഷത്തിനു മുന്നില്‍  വെറും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പൊറാട്ട നാടകം കളിക്കുന്ന തമിഴ നാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയ  മേലാളന്മാര്‍ക്ക് പിടിച്ചു നില്‍കാന്‍ കഴിഞ്ഞെന്നു വരില്ല ..അതുകൊണ്ട്  ഉറകം നടിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍ ഉണര്‍ന്നു നല്ലതിന് വേണ്ടി ഈ ജനതക്   പ്രവര്‍ത്തിക്കു .നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കും ...

അതല്ല ഇതൊകെ ഞങ്ങള്‍ കുറെ കണ്ടതാ എന്ന ഭാവം  ആണ്   തുടരുന്നതെങ്കില്‍  ; വെള്ള വസ്ത്രം ധരിച്ചു  കയ്യില്‍ മെഴുകുതിരികളും ചുണ്ടില്‍ പുഞ്ചിരിയും ആയി  പ്രതിഷേധിച്ചവര്‍  ഒരു പക്ഷെ പ്രതികരിക്കാന്‍  തുടങ്ങും അപ്പോള്‍ അവരുടെ കയ്യില്‍ മെഴുകു തിരികള്‍ ആയിരിക്കില്ല ധരിച്ച വസ്ത്രത്തിന്റെ നിറം വെളുപ്പ് ആകില്ല ചുണ്ടില്‍ പുഞ്ചിരിയും കാണില്ല  ..........

6 comments:

ചക്രൂ said...

>>>>>>ഇവര്‍ക്ക് എന്താ വല്ല നേര്‍ച്ചയും ഉണ്ടോ വര്ഷം ഇത്ര ഹര്‍ത്താല്‍ നടത്താം എന്ന്. ഇനി ഓരോ ഹര്‍ത്താലിനും ഇവര്‍ക്ക് വല്ല സമ്മാനവും കിട്ടുന്നുണ്ടോ ..>>>>>>>>>>

ഹ ഹ ഹ

Krishna said...

കൊള്ളാം.. ഹര്‍ത്താല്‍ ഇവര്‍ക്കൊകെ മുതലെടുപ്പിന് വേണ്ടി വെകുന്നതാണ് ..

ArunKumar said...

ഇത് എന്റെയും കൂടി വികാരങ്ങളാണ്.Thanks for sharing it in your own words.

Ranjith Raj said...

good ...

prathikarikkan kandu pidicha vazhi alpam churungiyath ayi poyi ennu thonnunnu...

iniyum ezhuthu..orikkal deepakinte vakkukal lokam kelkum..

Raghi Vimal said...

അതല്ല ഇതൊകെ ഞങ്ങള്‍ കുറെ കണ്ടതാ എന്ന ഭാവം ആണ് തുടരുന്നതെങ്കില്‍ ; വെള്ള വസ്ത്രം ധരിച്ചു കയ്യില്‍ മെഴുകുതിരികളും ചുണ്ടില്‍ പുഞ്ചിരിയും ആയി പ്രതിഷേധിച്ചവര്‍ ഒരു പക്ഷെ പ്രതികരിക്കാന്‍ തുടങ്ങും അപ്പോള്‍ അവരുടെ കയ്യില്‍ മെഴുകു തിരികള്‍ ആയിരിക്കില്ല ധരിച്ച വസ്ത്രത്തിന്റെ നിറം വെളുപ്പ് ആകില്ല ചുണ്ടില്‍ പുഞ്ചിരിയും കാണില്ല .***

സത്യം..

Unknown said...

സൂപ്പെര്‍ബ്! നന്നായി പറഞ്ഞിരിക്കുന്നു..!

ജാലകം