ഉത്സവ രാത്രി


നാട്ടിലെ ഉത്സവം ആയിരുന്നു ഇത്തവണത്തെ യാത്രയുടെ ലക്‌ഷ്യം. കൊടിയേറ്റം തുടങ്ങി തീരുന്ന എഴാം നാള്‍ വരെ ഉത്സവത്തിനോട് ഒരുമിച്ചു  ആറാട്ടും ഉണ്ടാകാറുണ്ട്. ആറാട്ട് എന്നാല്‍  സര്‍ക്കസ് ,മരണ കിണര്‍ ,യന്ത്രോഞ്ഞാല്‍ ,കുപ്പിവള കട , ചായകാട തുടങ്ങി പോക്കറ്റടി വരെ ഒരു കുടകീഴില്‍ വരുന്ന ഒരു ഏര്‍പ്പാട് . ഈ ഏഴു നാളും ആറാട്ട് തുടങ്ങും മുന്പ് സ്ഥലത്തെത്തി അവസാനത്തെ കാഴ്ച്ചകാരിയും പോയതിനു ശേഷം മാത്രം മടങ്ങുന്ന പരോപകരികളായ മാന്യന്മാരുടെ ഒരു കൂട്ടം അവിടെ ഉണ്ടാകാറുണ്ട് .

ഒരു 3 വര്ഷം മുന്പ് വരെ ഈ കൂട്ടത്തിലെ സീനിയര്‍ മെമ്പര്‍ ഷിപ്‌ ഉള്ളവന്‍ ആയിരുന്നു ഈ ഉള്ളവനും .ഞങ്ങളെ വായിനോക്കികള്‍  എന്നും പറഞ്ഞു പുച്ചിച്ചു  തള്ളുന്ന ചില ഉപദ്രവകാരികള്‍ ഉണ്ട് നാട്ടില്‍ . മെമ്പര്‍ ഷിപ്‌ നഷ്ടപെടതിരിക്കാനും പിള്ളേരുടെ വിവരങ്ങള്‍ അതാത് സമയത്ത്  കിട്ടാനും വേണ്ടി കഴിഞ്ഞ 3 വര്‍ഷങ്ങളിലും 2 ദിവസം എങ്കിലും അവധി എടുത്തു അവരോടൊപ്പം കൂടിയത് ആണ്.ഇത്തവണത്തെ ലീവ് എടുത്തുള്ള യാത്രയിലും പ്രധാന അജണ്ട അത് തന്നെ ആയിരുന്നു കൂടാതെ കുടുംബത്തോടൊപ്പം ഒരു ദിവസവും മാറ്റി വച്ചു

ലീവ് തീരുന്നതിന്റെ തലേ ദിവസം വീട്ടുകാര്‍ക്ക് ഒപ്പം  അറാട്ടിലെ പരിപാടി കാണാന്‍ പോയി  .അറാട്ടിലെ ആസ്ഥാന വായിനോക്കിയുടെ  ( നാട്ടുകാര്‍ പറയുന്ന പേരാണ് , ഞങ്ങള്‍ സ്നേഹത്തോടെ തല എന്ന് വിളിക്കുന്നു) മുന്‍പിലേക്ക് ആണ് കുടുംബസമേതം  കാലെടുത് വച്ചത് . എന്നെ കണ്ടതും പരിസരം നോക്കാതെ തലയുടെ കമന്റ്‌ വന്നു : അളിയാ എന്താടാ ലേറ്റ് ആയത്. ഇന്ന് മുട്ടന്‍ കളക്ഷന്‍ ആണെടാ.. ആ പിന്നെ നമ്മള്‍ ഇന്നലെ കണ്ട ആ ചര്ക്കില്ലേ അതിന്റെ മൊത്തം വിവരവും കിട്ടി  "


അവനെ മുഴുമിപിക്കാന്‍ സമതിക്കാതെ ഞാന്‍  കൌണ്ടര്‍ കമെന്റ് അടിച്ചു
"ആ ചരക്ക്  അമ്പലത്തിലെ സദ്യക് ഉള്ളതാ .നീ എടുത്തു അവിടെ കൊടുക്ക് " ഇത്  കേട്ട്  അന്തം വിട്ടു നില്‍ക്കുന തലയുടെ അടുത്ത ചെന്ന് ചെവിയില്‍ കാര്യം ബോധിപിച്ചു അളിയാ കൂടെ അച്ഛനും അമ്മയും ഉണ്ട് നാറ്റിക്കരുത് പ്ലീസ്." എന്റെ ദേഷ്യം തീര്‍ക്കാന്‍ പറ്റുന്ന രീതിയില്‍ അവന്റെ പുറത്ത് ഒരു തട്ടും തട്ടി അവനോടു യാത്രയും പറഞ്ഞു സ്ഥലം മാറ്റി പിടിക്കുന്നതിനട്ക് എല്ലാവരുടെയും മുഖം ശ്രദ്ധിച്ചു .. അച്ഛന്റെ മുഖം കണ്ടിട്ട് സംഗതി പിടികിട്ടിയ ലക്ഷണം ആണ് . ഇനിയിപ്പം എന്താകും എന്നാലോചിച് തല പുകയുമ്പോള്‍ ആണ്  കണ്ജന്‍ നല്ല ഫിറ്റ്‌ ആയി വളഞ്ഞു പുളഞ്ഞു വരുന്നത് ..ശരിക്കുള്ള  പേര് രാജ് എന്നാണ് ..എപ്പോളും കണ്ജാവും വെള്ളവും അടിച്ചു നടക്കുന്നത് കൊണ്ട് നാട്ടുകാര്‍ നല്‍കിയ പേരാണ് കണ്ജന്‍ ..

ഈശ്വര ഇടിവെട്ടിയവനെ കടിക്കാന്‍ ഇതാ വരുന്നു ഒരു പാമ്പ് .. ഇന്നലെ ഇതേ സ്ഥലത്ത് ഇട്ടാണ് ഒരു കാര്യം ഇല്ലാതെ ഇവനോട് ഒന്ന് മുട്ടിയത് . അതും കൂടെ വന്ന കൂടുകരെന്ന അഭാസന്മാര്‍ കാരണം .. ഭഗവാനെ കൃഷ്ണ  ഇവന് എന്നെ ഓര്മ കാണാല്ലേ എന്നും പറഞ്ഞു ഇല്ലാത്ത മസിലും പിടിച്ചു മുന്നോട്ട് നടന്നു .
വരാന്‍  ഉള്ളത് വഴി വിട്ടു പോകില്ല എന്ന് പറഞ്ഞ പോലെ കൃത്യമായി അവനെ എന്റെ അടുത്തേക് വന്നു എന്നിട്ട്  മാല പടക്കത്തിന് തീ കൊളുത്തിയ പോലെ നിര്‍ത്താതെ  കുറെ മുട്ടന്‍ തെറികളും അവസാനം നിന്നെ പിന്നെ എടുത്തോളാം എന്ന ഒരു ഭീഷണിയും കാച്ചി ഒരു പോക്കും ..ആ പോക്ക് കണ്ടപ്പോ ഇലക്ട്രോണിക്സ്  ടീച്ചര്‍ AC  സിഗ്നല്‍ വരയ്ക്കുന്ന രംഗം ഓര്‍ത്തു പോയി .

"അവനു  ആളു മാറിയതാണ് ..  ഫിറ്റാണ് " . എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുന്ന അച്ഛനോടും അമ്മയോടും തട്ടിവിട്ടു. പാവം അമ്മ വിശ്വസിച്ചു എന്ന് തോന്നുന്നു, പക്ഷെ അച്ഛന്റെ മുഖം അത്ര തെളിഞ്ഞില്ല.

ഇവരെ എങ്ങനെ എങ്കിലും സന്തോഷിപിചില്ലേല്‍ ഇന്ന് വീട്ടില്‍ പൊട്ടലും ചീറ്റലും  ചിലപ്പോ ലാത്തി ചാര്‍ജും   നടക്കും , ഭഗവാനെ കാക്കണേ എന്നും പറഞ്ഞു നോകിയത്  സ്നേഹയുടെ മുന്നിലേക്ക് ആണ് .അവള്‍ കുടുംബ സമേതം  ഡോഗ് ഷോ കാണാന്‍ കയറുന്നു ..സ്നേഹ ..നാട്ടിലെ സുന്ദരി , വായി നോട്ടകാരുടെ  ഹിറ്റ്‌ ലിസ്റ്റില്‍ നമ്പര്‍ 1 . ആര്‍കും ഇതുവരെ മനസ്സ് കൊടുത്തിട്ടില്ല എന്നാണ്  രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌ .പലരും കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു സ്നേഹവും കാണിക്കാതെ നിഷ്കരുണം തള്ളിപറഞവള്‍ .

"മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി "
ഇത് തന്നെ അവസരം ഇപ്പൊ ഡോഗ് ഷോ കാണാന്‍ കയറിയാല്‍ വീട്ടുകാരെ  സന്തോഷിപികുകയും ആവാം ആരുമറിയാതെ വായി നോട്ടവും നടക്കും ഒത്താല്‍ വളക്കുകയും ചെയ്യാം ..ചിലപ്പോ ഒരു വെടിക് 3  പക്ഷി

പിന്നെ ഒന്നും നോകീല പോക്കറ്റില്‍ നിന്നും പിടക്കുന്ന 500 ന്റെ നോട്ടെടുത്ത് വീശി 5  ടികെറ്റും ബാകി 250 രൂപയും മേടിച്ചു വീട്ടുകാരേം കൂട്ടി കൂടാരത്തിലേക് കയറി .
പ്രതീക്ഷിച്ച പോലെ തന്നെ വട്ടത്തില്‍ നില്‍കുന്ന ആളുകള്‍ക്കിടയില്‍ 4  പട്ടികളും  അവയെ മേയ്കുന്ന ഒരുത്തനും ഉണ്ട് .ടിക്കറ്റ്‌ ചാര്‍ജ് കണ്ടപ്പോ ഉള്ളില്‍ ചെന്നാല്‍ പട്ടികുട്ടിയെ വെറുതെ  കിട്ടും എന്ന് കരുതിയത് മാത്രം തെറ്റി. എന്തായാലും ഞാന്‍  വീട്ടുകാരേം  കൂട്ടി സ്നേഹക് എതിര്‍വശത്തായി സ്ഥാനം പിടിച്ചു
പരിപാടി ആരംഭിച്ചു .. ആദ്യം നായകളുടെ സര്‍ക്കസ് ആണ് . നാലു നായകളും അവയെ മേയ്ക്കുന്ന  അണ്ണാച്ചിയും കൂടി എന്തൊകെയോ കാട്ടി കൂട്ടുന്നു. അതുകണ്ട് അന്തം വിട്ടു നില്‍ക്കുന്ന സ്നേഹയുടെ സ്നേഹം തുളുമ്പുന്ന മുഖത്തായിരുന്നു  എന്റെ കണ്ണുകള്‍ .

"എന്റെ കൃഷ്ണ 18000 കമുകമാരുമായി  കളിച്ച ആളല്ലേ എന്നോട് ഒന്ന് കരുണ കാണിക്കണേ .. സ്നേഹക് എന്നോട് അല്പം സ്നേഹം തോന്നാന്‍ ഒരു ഐഡിയ പറഞ്ഞു തരൂ .. ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് എന്നാ അഭിഷേക് ബച്ചന്‍ പറയുന്നത് .. എന്റെ ലൈഫും ഒന്നും ചേഞ്ച്‌ ആകട്ടെ കൃഷ്ണ .. വെറുതെ വേണ്ട ഈ ഷോ തീരും മുന്പ് കാര്യം ശരി ആകിയാല്‍  അര ലിറ്റര്‍ എണ്ണ ഫ്രീ ആയി തന്നേക്കാം " ഹോ ഇത്ര ആത്മാര്‍ഥമായി ഞാന്‍ വേറെ പ്രാര്തിച്ചിട്ടില്ല   എന്ന് തോന്നുന്നു .

"അടുത്തതായി ചോദ്യോത്തര വേളയാണ്.. " അണ്ണാച്ചി കിടന്നു അലറുന്നു

"ഇവെനെന്താ ക്വിസ്  പ്രോഗ്രാം നടത്താണോ .. അലമ്ബാതെ പോ അണ്ണാച്ചി ..പറ്റുമെങ്കില്‍ വളക്കാന്‍ ഒരു വഴി പറഞ്ഞു താ  .." എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു .
ഈ കൂട്ടത്തില്‍ ഭാര്യയെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ഭര്‍ത്താവു ആരാണ് ..??
പട്ടിയുടെ അടുത്ത് നിന്നും ഒരു ചാട്ടവാര്‍ കയില്‍ പിടിച്ചു അണ്ണാച്ചിയുടെ വക ചോദ്യം ..
നായ ഓടി കിതച്ചു ഒരുത്തന്റെ അടുത്ത പോയി നിന്ന് കുരച്ചു ,,കൂടെ ഉള്ള ഭാര്യ അയാളെ നോകി 100 വാട്ട് ബള്‍ബ്‌ കത്തുന്ന പ്രകാശത്തില്‍  ഒരു ചിരി കൊടുത്തു ,,

 ഹോ ഭാഗ്യവാന്‍ ഇന്നെങ്കിലും അവള്‍ അവനു സമാധാനം കൊടുക്കും


അണ്ണാച്ചിയുടെ ക്വിസ് പ്രോഗ്രാമില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന്റെ ഉത്തരം ഞാന്‍ ആയാല്‍ അവള്‍ എന്നെ നോക്കും
മോനെ മനസ്സില്‍ വീണ്ടും ഒരു ലടു  കൂടി  പൊട്ടി ..
 ആ ഒരു നോട്ടം മതി  കൃഷ്ണ എനിക്ക്  അവളെ വളകാന്‍ ... .. ഞാന്‍ വാക് പറഞ്ഞാല്‍ മാറില്ല എണ്ണ ഉറപ്പാണ്‌ . .ഒന്ന് ഹെല്പ് പ്ലീസ് "

"ഏറ്റവും ഭംഗി ഉള്ള മീശ ആര്‍ക്കാണ്‌  ?? " പാറയില്‍ ചിരട്ട ഉരക്കുന്ന ഒച്ച ആണ് അണ്ണാച്ചിയുടെ .

ഞാന്‍ എന്റെ മീശ ഒന്ന് തൊട്ടു  നോകി. ഇത്തിരി കുറ്റി ആകി എന്നെ ഉള്ളു  എന്നാലും അടിപൊളി ആണ്  എന്ന്  മനസ്സില്‍ പറഞ്ഞു പട്ടിക്ക് കാണാന്‍ പറ്റുന്ന രീതിയില്‍ അല്‍പ്പം  മുന്നോട്ട് നിന്നു
പക്ഷെ ആ പട്ടിടെ മോന്‍  എന്നെ കണ്ട ഭാവം നടിച്ചില്ല ,,നേരെ പോയി വേറെ ഒരുത്തനെ നോകി കുരകുന്നു
ഞാന്‍ അവനെയും  സ്നേഹയെയും  മാറി മാറി നോക്കി ; അവള്‍ അവന്റെ മീശ നോക്കുന്നു
"ത്ഫൂ .. അവന്റെ ഒരു മീശ ..
എന്നാലും എന്റെ കൃഷ്ണ എണ്ണയുടെ അളവ് വേണേല്‍ കൂട്ടാം ,,, ഒന്ന് സഹായിക്ക് .. നിങ്ങള്‍കു  വളച്ചു നല്ല ശീലം അല്ലെ അതുകൊണ്ടാണ്  ഈ പറയണത്.." എന്ന് മനസ്സില്‍ പറഞ്ഞ അല്പം കൂടി മുന്നോട്ട് നിന്നു ..
ഏറ്റവും നല്ല മനസ്സുള്ളവന്‍ ?
സുന്ദരന്‍ ?
പണകാരന്‍ ? രാജയോഗം ഉള്ള ആള്‍ ?
തുടങ്ങി ചോദ്യാവലി മുന്നോട്ട് പോയി . പക്ഷെ ആ പട്ടി എന്നെ മൈന്‍ഡ് ചെയ്തില്ല
ഇതാ നമ്മുടെ ഷോ യിലെ അവസാന ചോദ്യം .. അണ്ണാച്ചി വീണ്ടും തൊണ്ട പൊട്ടി അലര്‍ച്ച തുടങ്ങി ..ഞാന്‍ എന്റെ മനസ്സില്‍ അണ്ണാച്ചിയെ  റേറ്റിംഗ് കൂടിയ  നല്ല തെറിയെല്ലാം വിളിക്കാനും തുടങ്ങി ..
"ഡാ തെണ്ടി ഞങ്ങടെ മുന്നാറിലെ വെള്ളം മുഴവന്‍ കൊണ്ടുപോയി ഇപ്പൊ എന്റെ 250 രൂപയും മേടിചില്ലേ ഒരു തവണ എങ്കിലും ആ പട്ടിയെ എന്റെ അടുത്ത നിര്ത്തിക്കുടെ ??"

"കൃഷ്ണ അവസാന ചാന്‍സ്  ആണ് ചതിക്കരുത് .. ഒരു ലിറ്റര്‍ ആയി എണ്ണയുടെ അളവ് ഞാന്‍ വര്ധിപിച്ചു .."

 അണ്ണാച്ചിയുടെ  ശബ്ദം ഉയര്‍ന്നു .."ഇതാ നമ്മുടെ ചോദ്യം വരുന്നു .."

"ഉടുതുണിക്ക് മറുതുണി വാങ്ങാന്‍ കാശില്ലാതവരുടെ സിനിമകള്‍ അല്ലെങ്കില്‍  മദാലസ സിനിമകള്‍ ,അതുമല്ലെങ്കില്‍ യുവാക്കളെ രോമാഞ്ചം കൊള്ളിക്കുന്ന സിനിമകള്‍  ഏറ്റവും കൂടുതല്‍ ഈ കൂട്ടത്തില്‍ ആരാണ് കണ്ടത് "

ചോദ്യം കേട്ട എനിക്ക്  അണ്ണാച്ചിയെ തല്ലി  കൊല്ലാന്‍  ഉള്ള ദേഷ്യം ആണ് വന്നത് ..
ഈശ്വരാ  ഇതാണോ ഇപ്പൊ ഇവന് ചോദിയ്ക്കാന്‍ കിടിയ ചോദ്യം..കൃഷ്ണ എന്റെ എല്ലാ ഒഫെറും അപേക്ഷയും പിന്‍വലിച്ചു .. പട്ടിക്ക് വേണ്ടാത്ത ബുദ്ധി ഒന്നും തോന്നിക്കല്ലേ "..എന്നും പറഞ്ഞു ഞാന്‍ പതിയെ പുറകോട്ടു  വലിഞ്ഞു ..

 "ഈ ചോദ്യം കേട്ടതും ഒരു റൌണ്ട്  ഓടി ആരെയും പിടിക്കാത്തത് കൊണ്ടോ മറ്റോ രണ്ടാം റൌണ്ട്  ഓടി തുടങ്ങിയ പട്ടി ; പാമ്പും കടിച്ച് ഇടിയും വെട്ടി  നില്കുന്നവന്റെ തലയില്‍ ഒരു ഇടുത്തി  കൂടി തള്ളി ഇട്ടാല്‍ ഉള്ള അവസ്ഥയില്‍  നില്കുന്ന എന്റെ അടുത്ത് വന്നു നിന്ന്  കുര തുടങ്ങി "

അവള്‍ മാത്രം അല്ല എല്ലാവരും  എന്നെ തന്നെ നോകി നില്കുന്നു .. എന്റെ കൂടെ വന്ന അച്ഛനും അമ്മയും കസിനും അനിയത്തിയും ഞങ്ങള്‍ക്ക് ഈ ആഭാസനെ  പരിചയമേ ഇല്ലേ എന്ന മട്ടില്‍ പുറത്തേക് പോകുന്നു .

"എന്നാലും എന്റെ കൃഷ്ണ ഒരു ലിറ്റര്‍ എണ്ണക്ക് വേണ്ടി ഈ കൊടും ചതി വേണ്ടായിരുന്നു .."

നിലത്  ഉറക്കാത്ത കാലുകളും  ഇരുട്ട്  കയറിയ കണ്ണുമായി ഒരു വിധം  തപ്പി തടഞ്ഞു വീടിലെത്തി ..

ശേഷം വീട്ടില്‍ : പിറ്റേന്ന് അമ്പലത്തില്‍ നടക്കാന്‍ ഇരുന്ന വെടികെട്ടിന്റെ സാമ്പിള്‍ അരങ്ങേറി ലാത്തി ചാര്‍ജിന്റെ ഒരു കുറവുണ്ടായിരുന്നു ..








12 comments:

ചക്രൂ said...

കൊള്ളാം ...നന്നായിട്ടുണ്ട് സ്നേഹയ്ക്ക് നിന്നോട് ഒരു ആരാധന തോന്നാന്‍ ഇതില്‍പരം എന്ത് വേണം ? ,,, നീ ഭാഗ്യവാനാടാ
...

animeshxavier said...

kollaam

Anand said...

കൊള്ളാം ദീപു മോനെ... :))

Pradeep said...

എനിക്കിഷ്ടമായി....നന്നായിട്ടുണ്ട് . ഇനിയുമെഴുതുക.

Deepak Murali said...

thanks dears ..

priyanair said...

wow!!!!!!super

നവ്യകുട്ടി said...

ആഭാസ കലക്കി ...

Anonymous said...

kalaki da.. write more..

Nikhi said...

അല്ല സുഹൃ
അപ്പൊ എണ്ണ കൊടുത്തപ്പോള്‍ ഫ്രീ ആയി കൃഷ്ണന്‍ തന്ന പ്രസാദമായിരുന്നല്ലേ... ഇനിയെന്താകുമോ എന്തോ, ഞാനാണെങ്കില്‍ അടിച്ചു വിടുകയും ചെയ്തു :-(

Deepak Murali said...

കീയക്കുട്ടി: ini enthakan....:-(((

chandralekha said...

kollada mone deepu

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu....... blogil puthiya post..... ATHIRU..... vaayikkane.............

ജാലകം