യാത്രകരുടെ ശ്രദ്ധക്ക്


"യാത്രക്കാരുടെ  ശ്രദ്ധക്ക്  തിരുവനതപുരം മുതല്‍ മന്ഗ്ലൂര്‍ വരെ പോകുന്ന മാവേലി എക്സ്പ്രസ്സ്‌ 4  ആമത്തെ പ്ലാറ്റ്  ഫോമില്‍  നില്കുന്നു .."

ഹോ നാശം ഇന്നിനി റെയില്‍വേ സ്റ്റേഷന്‍ വായ് നോട്ട കലാപരിപാടി നടകില്ല.. ഓടിച്ചെന്നു സീറ്റ്‌ പിടികട്ടെ അല്ലേല്‍ 9  മണികൂര്‍ നില്‍കേണ്ടി വരും
..എന്ന് സ്വയം പറഞ്ഞു കൊണ്ട്  4  ആമത്തെ പ്ലാറ്റ്ഫോമിലേക്  ഓടിച്ചെന്നു 2 -ആമത്തെ കോച്ചില്‍ കയറി ജനലിനരികെ സ്ഥലം പിടിച്ചു .

രാത്രിയില്‍ ജനറല്‍ കമ്പാര്‍ട്ട് മെന്റില്‍ ജനലിനരികെ ഇരിന്നുള്ള യാത്ര സ്ലീപെര്‍ കോചിലെയോ AC  കോചിലെയോ കംഫോര്ട്ട്  യാത്രയെകാള്‍ രസം പിടിപികുന്നതും ഭംഗി ഏറിയതും ആണ് .

തീവണ്ടി ചൂളം വിളിച്ചു കൊണ്ട് ഓട്ടം തുടങ്ങി .. ചൂളം വിളി കേട്ട പേടിച്ചാണോ എന്തോ കെട്ടിടങ്ങളും മരങ്ങളും പുറകോട്ടു  ഓടുന്നു. എല്ലാവരും എന്തൊകെയോ നേടാന്‍ വേണ്ടി ലക്‌ഷ്യം വച്ചുള്ള യാത്രയാണ്‌ .. സമയം കഴിയും തോറും തീവണ്ടിയുടെ വേഗം കൂടുകയാണോ അതോ കെട്ടിടങ്ങളും മരങ്ങളും പുറകോട് വേഗത്തില്‍ ഓടുകയാണോ..? എന്തോ ..പക്ഷെ അതിലും വേഗത്തില്‍ എന്റെ ചിന്തകള്‍ കാടു കയറുന്നു ..

ഇതുപോലെ എന്തൊകെയോ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉള്ള യാത്രയില്‍ അല്ലെ  സൗമ്യയുടെ  ഇന്ദുവിന്റെ അല്ലെങ്കില്‍ ഞാനോ മറ്റുള്ളവരോ  അറിയാത്ത   കേരളത്തിലെ പല സഹോദരികളുടെയും ജീവിതം ഈ പ്രകൃതിയില്‍ അലിഞ്ഞു ഇല്ലാതായത്  അല്ലെങ്കില്‍ ഇല്ലാതെ ആക്കിയത് ..

ചായ്........ ചായ്  .... ഹോ റെയില്‍വേ സ്റ്റേഷന്‍  ട്രേഡ് മാര്‍ക്ക്‌  സൗണ്ട്  കേട്ടാണ്  ഏതോ സ്വപ്ന ലോകത്ത് നിന്നും ഞെട്ടി ഉണര്‍ന്നത് ..റെയില്‍വേ സ്റ്റേഷന്‍  മഞ്ഞ ബോര്‍ഡില്‍ ആലുവ എന്ന്  മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിരിക്കുന്നു ..

ചേട്ടാ ഒരു ചായ എന്ന് പറഞ്ഞു തീരും മുന്‍പേ ചായ കിട്ടി ..ഒരു ചിരിയോടെ  5 രൂപയുടെ ഒരു പഴയ നോട്ട്  അയാള്‍ക്  കൊടുത്തു ..പിന്നെ  ചൂട് ചായ ചുണ്ടോടു ചേര്‍ത്ത്  പതുകെ കുടിക്കാന്‍ തുടങ്ങി ..

റെയില്‍വേ സ്റ്റേഷന്‍ പുറകോട്ടു ഓടി തുടങ്ങി

പുറത്ത് ചാറ്റല്‍ മഴയാണ്  .. പ്രണയത്തിന്റെ ആര്‍ദ്രത ആണോ അതോ വിരഹത്തിന്റെ നോവണോ  .... എന്ത് തന്നെ ആയാലും   നിന്റെ സൌന്ദര്യം ഞാന്‍ ആസ്വദികുന്നതിനെക്കാള്‍
നിന്നെ  ഞാന്‍ പ്രണയിക്കുന്നു എന്ന് മനസില്‍ പറഞ്ഞു കൊണ്ട് dis-possible ഗ്ലാസ്‌  ചുരുട്ടി  പുറത്തേക് ഇട്ടു

ഇളം തണുപ്പില്‍ ചാറ്റല്‍ മഴയില്‍  ചായയുടെ ചൂട് നാവില്‍ നുകര്‍ന്ന് കൊണ്ട്  ഒരു യാത്ര ..എന്റെ ആത്മാവിനെ , രാത്രിയെ , പ്രകൃതിയെ  അങ്ങനെ പലതും ഞാന്‍ അറിയുന്നു.

വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങുന്നതിനു ഇടകാണ്   എനിക്ക് അഭിമുഖമായ്  ഇരിക്കുന്ന  ആ കൊച്ചു സുന്ദരിയെ കണ്ടത് ..   15 വയസ്സ് മാത്രമേ കാണു .. ദയനീയതയും സൗന്ദര്യവും എല്ലാം കൂടി ചേര്‍ന്ന മുഖം ..കണ്ടാല്‍ അറിയാം ഒരു പാവം  ആണെന്ന്..

മോളെ ഉറകം വരുന്നെങ്കില്‍ ഉറങ്ങിക്കോ .. തൊട്ടടുത്തിരുന്ന മധ്യവയസ്സന്‍ അവളോടായ് പറഞ്ഞു ..അച്ചനാവും  അത് .. കണ്ണിലെ  ഉറക്കം വ്യക്തമായി  കാണാം ..എന്നിട്ടും ഉറങ്ങുന്നില്ല ..പാവം അച്ഛന്‍ ..മനസ്സില്‍ മകളെ പറ്റി ഉള്ള ആശങ്കകളും ആകുലതകളും ആവലാതികളും ആയിരിക്കും...   അറിയാതെ ആ അച്ഛന്റെ കണ്ണുകള്‍ അടയുന്നുവോ ..ഉണ്ട് ..എന്നിട്ടും അയാള്‍ ഉറങ്ങുന്നില്ല ..

തീവണ്ടി ചൂളം  വിളികൊപ്പം വേഗവും കൂട്ടുന്നു  ..ഇളം തണുപ്പുള്ള കാറ്റ്  മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിരേകുന്നു ..

കൊച്ചു സുന്ദരിയും പതിയെ കണ്ണടച്ച് തുടങ്ങി ..പുറകെ അച്ഛനും..

ഞാന്‍ എല്ലാവരെയും നോകി .. ഇനി ഉറങ്ങാന്‍ ഞാന്‍ മാത്രം .. ഹേ മനുഷ്യ സമയം അര്‍ദ്ധരത്രിയായി നീ എന്താണ് ഉറങ്ങാതത്  എന്ന് എന്റെ ശരീരം  എന്നോട് ചോദിച്ചു തുടങ്ങി. മറുപടിയായി ഞാന്‍ പറഞ്ഞു

"ശരീരമേ നിനക്ക് തെന്നലും രാത്രി മഴയും തമ്മിലുള്ള കിന്നാരം കേള്‍കണ്ടേ ? ആകാശവും ഭൂമിയും തമ്മില്‍ പുണരുന്നത് കാണണ്ടേ ..നോക്ക്  എന്ത് സുന്ദരിയാണ്‌ പ്രകൃതി ..?.".പതിയെ ഞാന്‍ പ്രകൃതിയോട് രാത്രിമഴയോടു  ആകാശത്തോട്  പിന്നെ നക്ഷത്രങ്ങളോട്  അങ്ങനെ അങ്ങനെ  എല്ലാത്തിനോടും പുന്നാരം പറഞ്ഞു കൊണ്ടിരുന്നു ..

അടക്കി പിടിച്ചുള്ള ആരുടെയോ സംസാരം കേടാണ്  ഞാന്‍ എന്റെ കണ്ണുകളെ രാത്രിയുടെ അനന്തതയില്‍ നിന്നും അടര്‍ത്തി ആ  കൊച്ചു സുന്ദരിയിലെക്ക്  മാറ്റിയത് .

ഇവളെന്താണ്  ഇങ്ങനെ സംസാരികുന്നത് .. ഹെഡ് ഫോണിലെ മൈക്ക് ചുണ്ടോടു ചേര്‍ത്  കൈ  കൊണ്ട്  പൊത്തിയിരികുന്നു. അവളുടെ അച്ഛന്‍ നല്ല   ഉറകമാണ് .. ഈ അര്‍ദ്ധരാത്രി കഴിഞ്ഞ നേരത്ത്  ആരോടാവും ഈ കുട്ടി രഹസ്യം പറയുന്നത് ..എന്തായാലും എനികെന്ത്  കാര്യം എന്ന്  ഓര്‍ത്ത് ഞാന്‍ വീണ്ടും പുറത്തെ ഇരുട്ടിലേക്ക് കണ്ണിനെ മാറ്റി . ഈ നാട് എന്താണാവോ ഇങ്ങനെയോകെ .ഇനി ഇതൊകെയാണോ  ശരികള്‍ ..എന്തോ എനികറിയില്ല.. സമയവും തീവണ്ടികൊപ്പം ഓടുകയാണ് ഒരു പക്ഷെ അതിനേകാള്‍ വേഗത്തില്‍ ..

മണികൂറുകള്‍ പിന്നിട്ടു പക്ഷെ ഇപ്പോളും ആ കുട്ടി സംസാരിച്ചു കൊണ്ടിരികുകയാണ് ..മുഖത്ത് നാണവും   ലജ്ജയും സന്തോഷവും പിണകവും അങ്ങനെ പല പല വികാരങ്ങള്‍ മിന്നി മായുന്നു .. അങ്ങേ അറ്റത്ത്  നിന്നും എന്താണാവോ അവളോട് പറയുന്നത്  അതാരാണാവോ എന്നിങ്ങനെ പല  സംശയങ്ങള്‍ എന്നിലൂടെ കടന്നു പോയി  .എന്റെ ശ്രദ്ധ  വീണ്ടും അവളിലേക്  മാറി ..

ഇടക്  അവളുടെ അച്ഛന്‍ ഉണര്‍ന്നു മോളെ എന്ന് വിളിച്ചതും ഭയം എന്ന വികാരം അവളുടെ മുഖത്ത്  ഞാന്‍ കണ്ടു .ഒപ്പം മൊബൈല്‍ അവളുടെ കുഞ്ഞു ബാഗിലേക് പതുകെ  ഒതുക്കി  വച്ചു..അല്‍പ സമയം കൊണ്ട് ഉറകം അയാളെ വീണ്ടും പരാജയ പെടുത്തി ..

അച്ഛന്‍ ഉറകത്തിനു കീഴടങ്ങി എന്ന് ബോധ്യമായപ്പോള്‍  വീണ്ടും സംസാരം തുടര്‍ന്നു ..എന്റെ വാച്ചില്‍ സമയം 3  ഇലേക്ക് അടുകുകയായിരുന്നു അപ്പോള്‍ .

അച്ഛനെ ഭയന്നുള്ള ഈ സംസാരം എന്തിനു വേണ്ടിയാവും എന്ന് എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ട് ഞാന്‍ അവളെ നോകി

വളരെ സന്തോഷവതിയാണ്  അവള്‍ ഇപ്പോള്‍  .മുഖത്ത്  മഴവില്ലിന്റെ ഏഴു വര്‍ണ്ണങ്ങള്‍  നാണത്തില്‍ മുങ്ങി നില്കുന്നു

മഴവില്ലിന്റെ ഏഴു വര്‍ണ്ണങ്ങളെ   ഇല്ലാതാക്കാന്‍  കാര്‍മുകിലിന്റെ കരി വര്‍ണ്ണത്തിന് അല്‍പനേരം മതിയെന്ന് അവളോട്‌ പറയാന്‍ ഞാന്‍ കൊതിച്ചു കൊണ്ട്  എന്റെ കണ്ണുകളെ  രഹസ്യം പറയുന്ന അവളുടെ നിഷ്കളങ്കമായ മുഖത്ത് നിന്നും പുറത്തെ നിശയുടെ അനന്തതയിലേക്ക്  മാറ്റി ..

പതുകെ  എന്റെ ചിന്തകളില്‍    ജീവിതമെന്ന തീര്‍ത്ഥാടനം നിറഞ്ഞു ..അപ്പോളും വണ്ടി കിതച്ചു കൊണ്ട് ഓടുകയാണ് അതിന്റെ ലക്ഷ്യത്തിലേക് ...........
.............

6 comments:

ചക്രൂ said...

കൊള്ളാം നന്നായിട്ടുണ്ട് .... പക്ഷെ അക്ഷര തെറ്റുകള്‍ ഇല്ലാതിരുന്നാലെ ഇതു ആള്‍ക്കാര്‍ക്ക് ശെരിക്കു വായിക്കാന്‍ കഴിയൂ ...

pinne... remove comment verification from blog settings ..

എഡിറ്റർ said...

ചിന്തോദ്ദീപകം... really "way4think" അഭിനന്ദനങ്ങൾ.പ്ലിസ് റിമൂവ് വേർഡ് വെരിഫിക്കേഷൻ

Deepak Murali said...

chakru and editor thanks for comments .. വേർഡ് വെരിഫിക്കേഷൻ ഒഴുവാക്കിയിടുണ്ട്

phpbirds said...

great katha.

Jinesh T R said...

അപ്പോള്‍ കഥ എഴുത്തും ഉണ്ട് അല്ലേ? സൂപ്പര്‍ ഡാ....

Deepak Murali said...

Jineesh : thanks for comments

ജാലകം