അത് തന്നെ വേണം


അങ്ങനെ ഇരിക്കെ കൂടുകാരന്റെ കൂടെ അവന്റെ നാടും വീടും കാണുവാനായ് ഇറങ്ങി. .. സംഗതി 3  മണികൂര്‍ യാത്ര ഉണ്ട്  ഒരു ദിവസം പോകും എന്നിരുന്നാലും കൂടുകാരന്റെ സ്നേഹ പൂര്‍ണമായ ക്ഷണം പിന്നെ അവധി ദിവസം റൂമില്‍ തനിച്ചിരികുമ്പോള്‍ ഉണ്ടാകുന്ന ബോറടിയും കൂടി വച്ച് നോകിയപ്പോള്‍ പോകാം എന്ന് തന്നെ തീരുമാനിച്ചു .. അങ്ങനെ ആ  വെള്ളിയാഴ്ച സൂര്യന്‍ കടലിന്റെ മടിത്തട്ടിലേക് തലചായ്കാന്‍ ഒരുങ്ങുമ്പോള്‍  KSRTC യുടെ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ആലപ്പുഴക്ക്  കയറി ... ആലപുഴ ഇറങ്ങിയത് മുതല്‍ എന്റെ എല്ലാ ചിലവുകളും വഹിച് എതോകെയോ വഴികളിലൂടെ എന്നെ കൃഷ്ണ (കൂടുകാരന്റെ നാമധേയം )അവന്റെ വീട്ടില്‍ എത്തിച്ചു..

കൊള്ളാം ഒരു സാധാരണ കേരളീയ കുടുംബം .
.. അച്ഛന്‍ അമ്മ ചേച്ചി പിന്നെ കൃഷ്ണ ..ഇതില്‍ ചേച്ചി കെട്ടിയവന്റെ കൂടെ അങ്ങ് ദുബായില്‍ ആണ് . അതുകൊണ്ട് കൃഷ്ണ ഇല്ലാത്തപ്പോള്‍ അച്ഛനും അമ്മയും മാത്രം വീട്ടില്‍ ..എന്നെ ഒരു VVIP  യെ പോലെ സ്വീകരിച്ചു .മീന്‍ കൊണ്ടുള്ള എല്ലാ വിഭവങ്ങളും വിളമ്പി അത്താഴവും തന്നു.

രാത്രിയുടെ  താരാട്ടുപാട്ട് കേടു ഉറക്കത്തിനു വഴങ്ങാന്‍ ആയി  (കൂര്‍കം വലിച് ഉറങ്ങാന്‍ )  ഞാനും  കൂടുകാരനും കൂടി അവന്റെ മുറിയിലേക്ക് പോയ്‌. . ..

കൃഷ്ണ കൊള്ളാം ഡാ സൂപ്പര്‍ ഫുഡ്‌. . പിന്നെ നിന്റെ നാട്ടിലെ വിശേഷങ്ങള്‍ എന്തോകെയാണ് .. നാളെ നാടുകാണാന്‍ പോകുമ്പോ കാണാന്‍ കൊള്ളാവുന്ന പിള്ളേരെ കാണുമോ  ?  എന്നെ കാണിക്കാന്‍ വേണ്ടി എന്തോ തിരഞ്ഞു കൊണ്ടിരുന്ന കൃഷ്ണ എന്റെ ചോദ്യം കേട്ട് എന്റെ അടുത്ത വന്നിരുന്നു ..എന്നിട്ട് അവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങി ..


ഡാ അളിയാ നിനക്ക് പിള്ളേരെ ഒകെ കാണാം പക്ഷെ എന്നെ നാണം കെടുത്തരുത്.  അല്ലെങ്കിലെ എന്നെ ഡൌട്ട് ആണ് ..ദാ നീ ആ വീട് കണ്ടോ ജനല്‍ വഴി അവന്‍ ഒരു വീട് കാണിച്ചു തന്നു ..

ആ കണ്ടു എന്താടാ നിന്റെ ഉറകം കെടുത്തുന്ന വല്ല പ്രേത ബാധയും  ഉള്ളതാണോ ..

ഉറകം കെടുത്തുന്ന വീട് തന്നെ പക്ഷെ പ്രേതം അല്ല അവിടെ ഉള്ള പുതിയതായ് കല്യാണം കഴിഞ്ഞവര്‍ ആണെന്ന് മാത്രം ..

അഹ എന്താടാ നിന്റെ അയലവാസി അല്ലെ ..അവരെ എങ്കിലും ചുമ്മാ വിട്ടുകൂടെ കൃഷ്ണ

ഛെ അതല്ലെടാ .. അവരെ ചൂണ്ടിയാണ്  അമ്മയുടെയും അച്ഛന്റെയും ഉപദേശം ഇപ്പോള്‍ ..
അവനെ കണ്ടോ അവന്‍ ഒരു പെണ്ണിന്റെയും മുഖത്തുപോലും നോകാറില്ല.കള്ള് കുടി ഇല്ല പുക വലി ഇല്ല .. വീട്ടില്‍ അച്ഛനെയും   അമ്മയെയും  അനുസരണ ഉള്ളവന്‍  അവന്റെ ഭാര്യെ കണ്ടോ എന്ത് നല്ല  സ്വഭാവം എല്ലാരോടും എന്തൊരു വിനയം അച്ചടകം അങ്ങനെയോകെ ഉള്ള വല്ല ഗുണവും ഉണ്ടോട നിനക്ക്. .. അവരെ കണ്ടു പഠിക ..ഇത് തന്നെ ആണെട ഇപ്പൊ പറഞ്ഞു കൊണ്ട് നടകുന്നത്..

അഹ ഇത്രേം നല്ലവര്‍ ആണോട അവര്‍ ..അല്ല നീ ഈ കള്ള് കുടികുന്നതും എല്ലാം വീട്ടില്‍ എങ്ങനെ അറിഞ്ഞു കൃഷ്ണ..

അതോകെ ഒരു കഥയാ അളിയാ..അത് പിന്നെ പറയാം.. ഉറങ്ങാം ..നീ കിടക് എന്നും പറഞ്ഞു അവന്‍ ലൈറ്റ് അണച്ച് കിടന്നു .

പുതപ് തലവഴി മൂടുമ്പോള്‍ ഞാന്‍ ചോദിച്ചു ഡാ കണാനോകെ എങ്ങനെ അവര്‍ ..

ആ കൊള്ളാം ..കിടന്നു ഉറങ്ങെടാ നിന്റെ ഒരു കാര്യം എന്നും പറഞ്ഞു കൃഷ്ണ തിരിഞ്ഞു കിടന്നു ..

***

 ..  പെട്ടന്ന്  റെഡി ആകു നമുക്ക് ഒന്ന് കറങ്ങാം. എന്നും പറഞ്ഞു കൃഷ്ണ തട്ടി വിളിച്ചപോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്

.... ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ്‌ നൽകുന്നു ഞാൻ...

എന്നാ മനോഹരമായ പാട്ടിനു കുളുമുറിയില്‍ നിന്നും വേറെ ഈണം നല്‍കി കൊണ്ട് ഞാന്‍ കുളിക്കാന്‍ തുടങ്ങിയതും ... വാതിലിനു മുട്ട്  കേട്ടു


ഡാ നീ ഇങ്ങോട്ട് വാടാ ..കുളിച്ചതോകെ മതി പെട്ടന്ന് വാ..കൃഷ്ണ കിടന്നു വിളിക്കുന്നു ..

എന്താടാ എന്നും പറഞ്ഞു വാതില്‍ തുറന്നു ഇറങ്ങിയപ്പോള്‍ ഇന്നലെ കാണിച്ചു തന്ന വീട്ടില്‍ നിന്നും മുട്ടന്‍ വഴക് കേള്‍കുന്നു ..

കൃഷ്ണ നന്നായ് ചിരിക്കുന്നു ..

എന്താടാ പ്രശ്നം കൃഷ്ണ

അവനെ അവന്റെ ഭാര്യാ ആരുടെയോ കൂടെ കണ്ടെന്നും ..അവനെ സ്ഥിരമായ്‌ ഏതോ പെണ്ണ് വിളിക്കുന്നു എന്നുമോകെ പറയുന്നത് കേട്ട് ...നമുക്ക് നോക്കാം ..എന്നും പറഞ്ഞു അവന്‍ വളരെ ശ്രദ്ധയോടെ അങ്ങോട്ട് നോകി ബെഡില്‍ ഇരുന്നു ..കൂടെ ഞാനും.

നിങ്ങള്‍ എന്നെ ചതിച്ചല്ലേ ..ഇത്രയും കാലം തേനെ പാലെ എന്നും വിളിച്ചു എന്നെ നിങ്ങള്‍ ..എത്രകാലം ആയി അവളുടെ കൂടെ പൊറുതി തുടങ്ങീട്ട് ...എന്നും ചോദിച്ചു  അവളുടെ നിഗണ്ടുവില്‍ ഉള്ളതും ഇല്ലാത്തതും ആയ എല്ലാ തെറിയും വിളിക്കാന്‍ തുടങ്ങി ...

ഹൂ എന്നാ അളിയാ ഇത് ..ഇവരാണോ നീ പറഞ്ഞ വല്ല്യ മാന്യന്മാര്‍ എന്ന് ചോദിച്ചു തീരും മുന്പ് കൃഷ്ണ ന്റെ അമ്മ മുറിയിലേക്ക് കയറി വന്നു..

എന്താ മകളെ നിങ്ങള്‍ അതും നോകി നില്‍കുന്നത് ..നിങ്ങള്‍ ഇങ്ങു വന്നെ കഴിക്കാന്‍ എടുത്തു വെച്ചിട്ടുണ്ട് .. മോനെ മോന്‍ പോയ്‌ കുളിക്  എന്ന് എന്നോട് പറഞ്ഞു അവര്‍ തിരിഞ്ഞു നടക്കാന്‍ നോകിയതും കൃഷ്ണന്‍ വിളിച്ചു ..ഇപ്പോള്‍ എങ്കിലും കേട്ടല്ലോ അമ്മ ..ഇനി എന്നെ അവരുടെ പേരും പറഞ്ഞ ഉപദേശികരുത്..

ഡാ കൃഷ്ണ അത് എന്തേലും തെറ്റിധാരണ   ആവും..അവര്‍ നല്ല കുട്ടികള്‍ ആണ് എന്ന് അവന്റെ അമ്മ വീണ്ടും അടിവര ഇട്ടു...

എന്റെമ്മേ നമുക്ക് നോകാം ..അവരുടെ പ്രശ്നം എന്താകും എന്ന് നോകാലോ

നിങ്ങള്‍ ആ ജനല്‍ അടിച്ചിട്ട് ഇങ്ങു വന്നെ ..അത് മതി എന്ന് പറഞ്ഞു അമ്മ റൂമില്‍ നിന്നും    ഇറങ്ങി ..

അപ്പോളും അവിടെ അവള്‍ അരങ്ങു തകര്‍കുകയാണ്‌ ..പാവം ഭര്‍ത്താവു അയാള്‍ അവളുമായ് സമാധാന ശ്രമങ്ങള്‍ തുടരുന്നുണ്ട് .അയാള്‍ അങ്ങനെ ഒന്നും ഇല്ല എന്ന്  സ്ഥാപിക്കാന്‍ ശ്രമികുന്നുണ്ട് .പക്ഷെ അവള്‍ വഴങ്ങുന്നില്ല ..


അവളുടെ ശബ്ദം കൂടി കൊണ്ടിരിന്നു

അപ്പൊ ഞാന്‍ വരുന്നതിനു മുന്‍പേ ഉള്ള എര്പടാണ്  ഇത്  അല്ലെ ..  എന്നാ നീ കേട്ടോ ..18 വയസ്സില്‍ ഒരു അബോര്‍ഷന്‍ കഴിഞ്ഞതാ ഞാന്‍ .. 3  എണ്ണത്തിനെ വളച് ഓടിചിട്ടാണ് പിന്നെ നിന്റെ തലയില്‍ ആയത്  ആ എന്നോടാ നിന്റെ കളി.

"ഒടിയന്റെ എടുത്ത് മായം കളികല്ലേ  "

ഈ ഒരു വാചകം  കൂടി കേട്ടപോള്‍ അതുവരെ  സശ്രദ്ധം കേട്ട് പുഞ്ചിരി മാത്രം ആയി നിന്ന കൃഷ്ണ പോട്ടിചിരികാന്‍ തുടങ്ങി ..കൊള്ളാം ..അവനും അവള്കും അത് തന്നെ വേണം എന്നൊരു ഡയലോഗും കൂടെ ഫിക്സ് ചെയ്തു

അവന്റെ ചിരി കേട്ടാണോ അതോ അവളുടെ ഡൈലോഗ് കേട്ടാണോ എന്നറിയില്ല കൃഷ്ണന്റെ   അമ്മ പെട്ടന്ന് മുറിയില്‍ വന്നു നേരെ പോയ്‌  ജനല്‍ അടച്ചു  എന്നിട് എന്നോട് പോയ്‌ കുളികാനും പറഞ്ഞു

പിന്നെ   ദേഷ്യത്തോടെ കൃഷ്ണ വാടാ അടുകളയിലെക് എന്നും പറഞ്ഞു മുറിയില്‍ നിന്നും ഇറങ്ങി പോയ്‌.

 പക്ഷെ  അപ്പോളും കൃഷ്ണ പൊട്ടി   ചിരികുക ആയിരുന്നു

No comments:

ജാലകം