ദാസനും ഞാനും


ഒറ്റയ്കിരുന്നു ചിന്തിച്ചു തള്ളുന്നതിനിടക്യാണ്  ദാസ്‌ കയറി വന്നത് ..

ഡാ നമുക്ക് പടത്തിന്  പോയാലോ ..? സെക്കന്റ്‌ ഷോ കാണാം..

ഒരു പടം കാണണം കാണണം എന്ന് കുറച്ചു ദിവസമായ് ആലോചിക്കുന്നു എന്തായാലും ഇവന്‍ വന്നു വിളിച്ചതല്ലേ ഇന്ന് തന്നെ പോകാം. എന്ന് ഞനും കരുതി ..

അങ്ങനെ ചിന്തകള്‍ക്ക് വിരാമം ഇട്ടുകൊണ്ട്   ബൈക്കും എടുത്ത്  ഇറങ്ങി ...

ഡാ ദാസെ ഏതു പടം കാണണം ?

നമുക്ക് സെമികാല്സ്സിക്  പടം കണ്ടാലോ  രജി ? ദാസിന്റെ ചോദ്യം കേട്ട്  ഞാന്‍ ഞെട്ടി  ..  ഇവന്‍ എന്തോകെയ പറയുന്നത് ...ഒരു സ്ലോ പടം പോലും കാണാന്‍ വരാത്ത ഇവന് സെമികാല്സ്സിക്  കാണണം..


ഏത് പടം ആണ്  ?

ഡാ രജി ആ ഭരതന്‍ സാറിന്റെ സൃഷ്ടി ഇല്ലേ അത് വീണ്ടും ഉണ്ടാക്യില്ലേ ആ പടം..

അങ്ങനെ വരട്ടെ  അപ്പൊ അതാണ് കാര്യം..ഡാ ദാസെ അമ്മച്ചിയാണേ   നിന്റെ വര്‍ത്താനം കേട്ട് എനികൊരു അറ്റാക്ക്‌ വന്നു..

ഡാ അതിനു  നമുക്ക് പിന്നെ പോകാം .. ഇപ്പൊ നല്ല തിരക്കാവും

അങ്ങനെ ഞങ്ങള്‍ വയലിന്‍    കാണാന്‍ കയറി..

പടം തുടങ്ങിയപ്പോ തൊട്ടു ഉറകം പിടിച്ച ഞാന്‍ ബഹളം കേട്ടാണ് ഉണര്‍ന്നത് ..ഇരുണ്ട വെളിച്ചത്തില്‍ ഒന്നും മനസിലാകാതെ ഇരികുമ്പോളാണ്  മനസിലായത് തോടടുതിരുന്ന ദാസും വേറെ ഏതോ ഒരുത്തനും തമ്മില്‍ മുട്ടന്‍ വഴക്  ആണെന്ന് ..ഇടക് പെണ്‍ ശബ്ദവും കേട്ട് തുടങ്ങി  .. രണ്ടുപേരും നല്ല ഭാഷയില്‍ അഭിസംബോധന നടത്തുന്നുണ്ട്.. പടം കാണുന്ന മറ്റുള്ളവരും ഇടപെട്ടു തുടങ്ങി ..

അപ്പോളാണ്  കൂടെ വന്ന ഞാന്‍ മാത്രം നോകി നില്കനെന്നു മനസിലായത്..കൂടുകാരനെ ജീവന്‍ കൊടുത്തും രക്ഷിക്കുന്ന വീര നായകനെ പോലെ  ,  ദാസന്റെ അടുത്ത് നിന്നവന് അപ്പൊ തന്നെ കയറി  ചെകിടത്  ടപ്പേ ടാപ്പെന്നും പറഞ്ഞു    ഒന്ന് .രണ്ടു മൂന്നു..എണ്ണം  കൊടുത്തു കഴിഞ്ഞത് മാത്രമേ എനിക്കോര്‍മ ഉള്ളു പിന്നെ എവിടുന്നോകയോ അടി വന്നു കൊണ്ടിരുന്നു..  കുറച്ചു കഴിഞ്ഞതും തിയറ്റര്‍ ഗേറ്റ് ഇന്റെ അടുത്തേക് പറകുകയാണ്    എന്ന് മനസിലായ് .. .. വിട്ടേക്ക് ..ഇനി ഞാന്‍ ഒന്നും ചെയ്യില്ല .കുഴപ്പം ഇല്ല ..ഇനി അടിച്ചാല്‍ ഞാന്‍ ചത്ത്‌ പോകും .എന്നോകെ ഞാന്‍ അവന്മാരോട് പറയുന്നുണ്ട്. എവിടെ കേള്‍ക്കാന്‍ ..അവന്മാര്‍ ഓരോ അടി അടിക്കുംബോളും  പുട്ടിനു തേങ്ങ ഇടുന്ന  പോലെ നല്ല തെറിയും ഇതൊകെ ഇവന്മാരെ സ്ഥിരം പരിപാടിയ എന്നും . കൂടെ ഉള്ളവര്‍ തന്നെ തമ്മില്‍ തമ്മില്‍ പ്രശ്നം ഉണ്ടാകി രക്ഷപെടാന്‍ ആണെന്നും ഒകെ പറയുന്നുണ്ട് ..എന്തായാലും  എടുത്ത് ഗേറ്റ് ഇന് പുറത്തിട്ടു ..തൊട്ടു പുറകെ ദാസനെയും കൂടെ  വേറെ ഏതോ ഒരു തെണ്ടിയും
ആ തെണ്ടി ഞങ്ങളെ നോകി ഒന്ന് ചിരിച്ചിട്ട് ദാസനോടായ് ചോദിച്ചു ..വല്ല കാര്യോം ഉണ്ടോ   ഇടപെടാന്‍ ..ഇപ്പൊ കിട്യല്ലോ ആവിശ്യത്തിന് ,,

ഡാ പോടാ പട്ടി... ദാസ്‌ വീണ്ടും അടിക്കാന്‍ ഓങ്ങി ..ഒരു വിധം ഞാന്‍ അവനെ പിടിച്ചു വെച്ചു..
അവന്‍ പോട്ടെ ..നീ ഇങ്ങു വാ ..എനിക്ക് നില്‍കാന്‍ പോലും ആകുന്നില്ല ദാസെ ..എന്ന് പറഞ്ഞതും അവന്‍ എന്റെ നേരെ തിരിഞ്ഞു  നിന്നെ ഒരുത്തനെ പറഞ്ഞ മതി ..ഒരു വിധം ഞാന്‍ ഹീറോ ആയികൊണ്ട് ഇരിക്യയിരുന്നു ..നിന്നോട് ആരെട അവളുടെ ചെകിടുനു  പോയ്‌ അടിക്കാന്‍ പറഞ്ഞത്  ..അടിച്ചതും പോര കൂട്ടത്തില്‍  ഒരു ഡയലോഗും എന്റെ ചെകനെ തൊടാന്‍ ആയോന്ന്‍.. ..

ആഹാ അല്ല ദാസ നിന്നെ അടിച്ചവനെ പിന്നെ ഞാന്‍ എന്നാ കാട്ടണം ..

എന്നെ ആരു അടിച്ചു  ..ഡാ നീ ഒന്നും പറയണ്ട എല്ലാം പോയ്‌.. എന്റെ ഭാഗ്യതിനാ നമ്മള്‍ ഈ തീയേറ്ററില്‍ തന്നെ കയറിയതും  ഇപ്പൊ പോയ തെണ്ടിക് അവളെ കേറി തൊടാന്‍ തോന്നിയതും അവള്‍ തിരിച്ച അടിക്കാന്‍ നോകിയപ്പം ഓടിപോകാന്‍ ശ്രമിച്ചവന്‍ എന്റെ കയില്‍ തന്നെ പെട്ടതും എല്ലാം ...എന്നിട്ട നീ എന്തിനാട അവളെ  ചെകിടത് അടിച്ചത്,, നീ ഒറ്റ  ഒരുത്തന്‍ കാരണം ഉള്ള അടിയും കിട്ടി മാനവും പോയ്‌ അവളും പോയ്‌ ..

ഡാ എനികൊന്നും മനസിലാകുന്നില്ല ദാസാ ..

നിനകൊന്നും  മനസിലാകില്ല ..നീ വന്നു വണ്ടിയില്‍ കയറു .. വേദന മാറാന്‍ ഉള്ള  വല്ല കുഴമ്പും വാങ്ങി പോകാം ..

മരുന്ന്‍ വാങ്ങാന്‍ ഉള്ള യാത്രകിടെ   ആണ് ഞാന്‍ ആ സത്യം മനസിലാക്കിയത് .. അവന്‍ സ്ഥിരമായ്‌ വായ് നോക്കുന്ന പെണ്‍കുട്ടി ആ  തീയേറ്ററില്‍ ഉണ്ടായിരുന്നു എന്നും അവളെ കേറി പിടിച്ചവനെ അവള്‍ തിരിച്ച അടിക്കാന്‍ ശ്രമിച്ചപോള്‍ ഉണ്ടായ പ്രശ്നങ്ങള്‍  ആണെന്നും ,,   സിനിമ കാണാതെ ഉറങ്ങുക ആയിരുന്ന ഞാന്‍ ഇതൊന്നും മനസിലാകാതെ  ഇരുണ്ട വെളിച്ചത്തില്‍ വില്ലന്‍ ആണെന്ന് കരുതി നായികയെ പോയ്‌ അടികുക ആയിരുന്നു എന്നും   ... .അപ്പോലെകും അവിടെ എത്തിയ അവളുടെ ആങ്ങളമാരും അച്ഛനും ആണ്  ക്ലൈമാക്സ്‌  എഴുതിയതത്രേ .കഥയുടെ അവസാനം ദാസിനെ തെറി പറഞ്ഞവന്‍ ആണത്രേ വില്ലന്‍ ..


ആ എന്തായാലും 10  ദിവസം  എണ്ണ തിരുമ്പല്‍ നടത്തിയതിനു ശേഷമാണ്  ഒരു വിധം എഴുനെല്കാന്‍ ആയത്...........












ജാലകം