ഉത്സവ രാത്രി


നാട്ടിലെ ഉത്സവം ആയിരുന്നു ഇത്തവണത്തെ യാത്രയുടെ ലക്‌ഷ്യം. കൊടിയേറ്റം തുടങ്ങി തീരുന്ന എഴാം നാള്‍ വരെ ഉത്സവത്തിനോട് ഒരുമിച്ചു  ആറാട്ടും ഉണ്ടാകാറുണ്ട്. ആറാട്ട് എന്നാല്‍  സര്‍ക്കസ് ,മരണ കിണര്‍ ,യന്ത്രോഞ്ഞാല്‍ ,കുപ്പിവള കട , ചായകാട തുടങ്ങി പോക്കറ്റടി വരെ ഒരു കുടകീഴില്‍ വരുന്ന ഒരു ഏര്‍പ്പാട് . ഈ ഏഴു നാളും ആറാട്ട് തുടങ്ങും മുന്പ് സ്ഥലത്തെത്തി അവസാനത്തെ കാഴ്ച്ചകാരിയും പോയതിനു ശേഷം മാത്രം മടങ്ങുന്ന പരോപകരികളായ മാന്യന്മാരുടെ ഒരു കൂട്ടം അവിടെ ഉണ്ടാകാറുണ്ട് .

ഹര്‍ത്താല്‍ ..

ഹാവൂ അങ്ങനെ സമാധാനം ആയി. എൽ.ഡി.എഫും. യു.ഡി.എഫും ബി .ജെ . പിയും  കേരള കോണ്‍ഗ്രസ്സും  തുടങ്ങി എല്ലാരും അവരുടെ മൂര്‍ച്ചയുള്ള ആയുധം പ്രയോഗിക്കുന്നു  ; ഹര്‍ത്താല്‍ ..
2 ദിവസം കൊണ്ട്  5  ജില്ലയില്‍ ഹര്‍ത്താല്‍ .. ഇനി ആരും പേടികണ്ട അടുത്ത ദിവസം തന്നെ  ഇവിടെ ഡാം പൊങ്ങിവരും  ( പറ്റുമെങ്കില്‍ 14  ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ നമുക്ക് പറയാം ; എങ്കില്‍ ഒരുപക്ഷെ വളരെ പെട്ടന്ന് ഡാം  പൊങ്ങി വന്നാലോ )

കാള പെറ്റു എന്ന് കേള്‍കുമ്പോ കയര്‍ എടുക്കുന്ന പോലെ ആയി പോയി ഇത് ..സന്ദര്‍ഭവും സാഹചര്യവും നോകാതെ

യാത്രകരുടെ ശ്രദ്ധക്ക്


"യാത്രക്കാരുടെ  ശ്രദ്ധക്ക്  തിരുവനതപുരം മുതല്‍ മന്ഗ്ലൂര്‍ വരെ പോകുന്ന മാവേലി എക്സ്പ്രസ്സ്‌ 4  ആമത്തെ പ്ലാറ്റ്  ഫോമില്‍  നില്കുന്നു .."

ഹോ നാശം ഇന്നിനി റെയില്‍വേ സ്റ്റേഷന്‍ വായ് നോട്ട കലാപരിപാടി നടകില്ല.. ഓടിച്ചെന്നു സീറ്റ്‌ പിടികട്ടെ അല്ലേല്‍ 9  മണികൂര്‍ നില്‍കേണ്ടി വരും

അത് തന്നെ വേണം


അങ്ങനെ ഇരിക്കെ കൂടുകാരന്റെ കൂടെ അവന്റെ നാടും വീടും കാണുവാനായ് ഇറങ്ങി. .. സംഗതി 3  മണികൂര്‍ യാത്ര ഉണ്ട്  ഒരു ദിവസം പോകും എന്നിരുന്നാലും കൂടുകാരന്റെ സ്നേഹ പൂര്‍ണമായ ക്ഷണം പിന്നെ അവധി ദിവസം റൂമില്‍ തനിച്ചിരികുമ്പോള്‍ ഉണ്ടാകുന്ന ബോറടിയും കൂടി വച്ച് നോകിയപ്പോള്‍ പോകാം എന്ന് തന്നെ തീരുമാനിച്ചു .. അങ്ങനെ ആ  വെള്ളിയാഴ്ച സൂര്യന്‍ കടലിന്റെ മടിത്തട്ടിലേക് തലചായ്കാന്‍ ഒരുങ്ങുമ്പോള്‍  KSRTC യുടെ സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ആലപ്പുഴക്ക്  കയറി ... ആലപുഴ ഇറങ്ങിയത് മുതല്‍ എന്റെ എല്ലാ ചിലവുകളും വഹിച് എതോകെയോ വഴികളിലൂടെ എന്നെ കൃഷ്ണ (കൂടുകാരന്റെ നാമധേയം )അവന്റെ വീട്ടില്‍ എത്തിച്ചു..

കൊള്ളാം ഒരു സാധാരണ കേരളീയ കുടുംബം .

ദാസനും ഞാനും


ഒറ്റയ്കിരുന്നു ചിന്തിച്ചു തള്ളുന്നതിനിടക്യാണ്  ദാസ്‌ കയറി വന്നത് ..

ഡാ നമുക്ക് പടത്തിന്  പോയാലോ ..? സെക്കന്റ്‌ ഷോ കാണാം..

ഒരു പടം കാണണം കാണണം എന്ന് കുറച്ചു ദിവസമായ് ആലോചിക്കുന്നു എന്തായാലും ഇവന്‍ വന്നു വിളിച്ചതല്ലേ ഇന്ന് തന്നെ പോകാം. എന്ന് ഞനും കരുതി ..

അങ്ങനെ ചിന്തകള്‍ക്ക് വിരാമം ഇട്ടുകൊണ്ട്   ബൈക്കും എടുത്ത്  ഇറങ്ങി ...

ഡാ ദാസെ ഏതു പടം കാണണം ?

നമുക്ക് സെമികാല്സ്സിക്  പടം കണ്ടാലോ  രജി ? ദാസിന്റെ ചോദ്യം കേട്ട്  ഞാന്‍ ഞെട്ടി  ..  ഇവന്‍ എന്തോകെയ പറയുന്നത് ...ഒരു സ്ലോ പടം പോലും കാണാന്‍ വരാത്ത ഇവന് സെമികാല്സ്സിക്  കാണണം..
ജാലകം